റഫയിലും ക്രൂരത ; 92 പേർ കൂടി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗസ്സ : ഇസ്രാ​യേൽ റഫയിലേക്കും ആക്രമണം വ്യാപിപ്പിച്ചതോടെ അവസാന അഭയകേന്ദ്രവും നഷ്ടമായി ഗസ്സ നിവാസികൾ. ഒറ്റ ദിവസം കൊല്ലപ്പെട്ടത് 92 പേരാണ്. റഫയിലെ കിന്റർ ഗാർട്ടൻ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ രണ്ട് ​കുട്ടികൾ കൊല്ലപ്പെട്ടു. ഗസ്സയിലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ബോം​ബാ​ക്ര​മ​ണം ശ​ക്ത​മാ​യ​പ്പോ​ൾ നി​ര​വ​ധി ഫ​ല​സ്തീ​നി​ക​ൾ അ​ഭ​യം തേ​ടി​യത് റഫയിലാണ്. ഖാൻ യൂനിസിലെ യൂറോപ്യൻ ഗസ്സ ആശുപത്രിക്ക് ആക്രമണത്തിൽ നാശമുണ്ടായി. വംശഹത്യക്കെതിരെ ജാഗ്രത പുലർത്താൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിർദേശമുണ്ടായിട്ടും വകവെക്കാതെ ക്രൂരത തുടരുകയാണ് ഇസ്രായേൽ സൈന്യം. ഗസ്സയിലെ ജനങ്ങളെ അപമാനിക്കുന്ന ചെയ്തി​കൾ നടത്തുന്ന സൈനികർ അവയുടെ വിഡിയോ പ്രചരിപ്പിക്കുമുണ്ട്.

വെസ്റ്റ് ബാങ്കിലും ഇസ്രാ​യേൽ ക്രൂരത തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ നബ്‍ലുസ്, അറാബീഹ്, ജെനിൻ, ശുഫാത് അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിൽ ഞായറാഴ്ച റെയ്ഡ് നടത്തി. ലബനാൻ അതിർത്തിയിലും ശക്തമായ പോരാട്ടം നടക്കുന്നു. ഹിസ്ബുല്ലയുടെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യവും ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു. അതിനിടെ ഇസ്രായേലിനകത്ത് നെതന്യാഹുവിനെതിരെ പ്രതിഷേധം കനക്കുകയാണ്. ‘നെതന്യാഹുവിൽ നിന്ന് ഇസ്രായേലിന് മോചനം വേണം’ എന്ന ബാനർ ഉയർത്തി ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...