ഹാൻ്റ വൈറസ് ആശങ്കയ്ക്കിടെ ക്രൂയിസ് കപ്പലിൽ പുതിയൊരു വൈറസ് ബാധയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പാരിസ് : ക്രൂയിസ് കപ്പലിൽ പൊട്ടിപ്പുറപ്പെട്ട ഹാൻ്റ വൈറസ് രോഗബാധയുടെ ആശങ്ക നിലനിൽക്കെ, മറ്റൊരു ക്രൂയിസ് കപ്പലിൽ പുതിയൊരു വൈറസ് ബാധയെന്ന് സംശയം. ഫ്രഞ്ച് നഗരത്തിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരെ നിരീക്ഷണത്തിലാക്കി. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം ആയിരത്തിലധികം പേരെയാണ് ഫ്രഞ്ച് അധികൃതർ നിരീക്ഷണത്തിലാക്കിയത്. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരൻ മരണപ്പെട്ടത് നോറോവൈറസ് മൂലമാണോ എന്നാണ് സംശയിക്കുന്നത്.

ഫ്രാൻസിലെ ബോർഡോയിൽ അടുപ്പിച്ച യുകെ കേന്ദ്രീകരിച്ചുള്ള ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയുമാണ് നിരീക്ഷണത്തിലാക്കിയത്. കപ്പലിൽ 1,187 യാത്രക്കാരും 514 ജീവനക്കാരുമാണ് ഉള്ളത്. ഇതിൽ കൂടുതൽ പേരും ബ്രിട്ടൺ, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഉള്ളവരാണ്. 90 വയസ്സുള്ള യാത്രക്കാരനാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. കൂടാതെ, 50 ഓളം യാത്രക്കാർ നോറോവൈറസിനോട് സാമ്യമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നും അവർ അറിയിച്ചു.

മെയ് ആറിന് ഷെറ്റ്ലാൻഡ് ദ്വീപുകളിൽനിന്ന് പുറപ്പെട്ട കപ്പലിന് ബെൽഫാസ്റ്റ്, ലിവർപൂൾ, ബ്രസ്റ്റ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് യാത്ര ബോർഡോയിൽ എത്തിച്ചേർന്നത്. കപ്പലിൻ്റെ യാത്ര സ്പെയിനിലേക്ക് തുടരാനിരിക്കെയാണ് യാത്രക്കാരൻ മരണപ്പെട്ടതും നോറോവൈറസ് ബാധ സംശയിക്കുന്നതും. അതേസമയം ക്രൂയിസ് കപ്പലിലെ ഹാൻ്റ വൈറസ് വ്യാപനത്തിന് ഇതുമായി ബന്ധമില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധുരയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്....

ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തി

0
ന്യൂഡൽഹി: ആകാശചുഴിയിൽ പെട്ട എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ഇൻ...

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക...

0
ഡൽഹി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി...

നാടും ന​ഗരവും കുസ‍ൃതികൾ നിറച്ച് ഉണ്ണിക്കണ്ണൻമാരും തോഴിമാരും

0
റാന്നി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും തോഴിമാരുമായി...