പാലക്കാട് പട്ടാപ്പകൽ വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പട്ടാപ്പകൽ വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു. പാലക്കാട് അകത്തേത്തറയിലാണ് സംഭവം. മാല മോഷ്ടിച്ച ശേഷം മോഷ്ടാക്കൽ കാറിൽ കടന്നു കളഞ്ഞു. മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. കാർ വാളയാർ ടോൾ പ്ലാസ കടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. കഷ്‌ടപ്പെട്ട് പൊട്ടിച്ചെടുത്ത മാല പക്ഷെ സ്വർണമായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. നട്ടുച്ച സമയമായതിനാൽ റോഡിൽ ആരുമുണ്ടായിരുന്നില്ല. പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥി ബസിൽ വന്നിറങ്ങുകയായിരുന്നു. വീട്ടിലേക്ക് പോകുന്ന സമയത്താണ് പിന്നാലെ ഓടിവന്ന രണ്ട് പേർ പെൺകുട്ടിയുടെ മാല പൊട്ടിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിന് ചെറിയ പരിക്കുണ്ട്.

പെൺകുട്ടി ഉറക്കെ നിലവിളിച്ചെങ്കിലും മോഷ്ടാക്കൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുളള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വാളയാർ ടോൾ പ്ലാസ വഴി മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ കടന്നുപോയിട്ടുള്ളതായി ‌കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് സേലം വരെ അന്വേഷിച്ചെത്തി. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. മാല സ്വർണമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാൽ ഈ സംഘം കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കറങ്ങുന്നുവെന്ന വിവരവും പോലീസിന് ലഭിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....