കണ്ണൂര്‍ : ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാറമടയിലുണ്ടായ അപകടത്തിൽ കല്ല് ദേഹത്ത് വീണ് യുവാവ് മരിച്ചു. രണ്ടാം കടവ് വാളത്തോട് കിഴക്കേക്കര ജോണിന്റെ മകന്‍ രതീഷ് (37) ആണ് മരിച്ചത്. ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറമടയില്‍ വാണിയപ്പാറ ബാക്ക് റോക്ക് ക്രഷറിലാണ് പാറപൊട്ടിക്കുന്നതിനിടെ അപകടമുണ്ടായത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. കല്ല് രതീഷിന്റെ ദേഹത്തേക്ക് അതിശക്തമായി പതിക്കുകയായിരുന്നു. പരിക്കേറ്റ അസം സ്വദേശി മിന്‍ഡു ഗോയലിനെ (32) ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇരിട്ടിയിൽ പാറമടയിൽ അപകടം ; കരിങ്കല്ല് വീണ് യുവാവ് മരിച്ചു
RECENT NEWS
Advertisment