ഓടുന്ന ട്രെയിനിലെ പാന്‍ട്രി കാറില്‍ യുവതിയെ പീഡിപ്പിച്ചു ; ജീവനക്കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ പാന്‍ട്രി കാറില്‍ വെച്ച്‌ ജീവനക്കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇട്രാസി സ്‌റ്റേഷനു സമീപം വെച്ച്‌ യശ്വന്ത്പുര്‍ നിസാമുദ്ദീന്‍ സംപര്‍ക്ക് ക്രാന്തി എക്‌സിപ്രസിലാണ് സംഭവം. റിസര്‍വേഷന്‍ ഇല്ലാതെ എസി കോച്ചില്‍ കയറിയതാണ് യുവതി. റെയില്‍വേ ജീവനക്കാരന്‍ യുവതിയോട് ജനറല്‍ കോച്ചിലേക്കു മാറാന്‍ നിര്‍ദേശിച്ചു.

എന്നാല്‍ ജനറല്‍ കോച്ചിലേക്കു മാറാതെ യുവതി പാന്‍ട്രി കാറിലേക്കു പോവുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ഇവിടെ വെച്ചാണ് പാന്‍ട്രി ജീവനക്കാരന്‍ ആക്രമിച്ചത്. ഭോപ്പാലില്‍ ഇറങ്ങിയ യുവതി റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. ട്രെയിന്‍ നിര്‍ത്തിയിട്ട് വെന്‍ഡര്‍മാരെ ചോദ്യം ചെയ്‌തെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് ഝാന്‍സി സ്‌റ്റേഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. യുവതിക്കു മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....