Thursday, April 25, 2024 6:17 am

ബ്ലയിഡ് കമ്പിനി പൂട്ടിയപ്പോള്‍ ബലിയാടായത് ജീവനക്കാര്‍ ; മുങ്ങിയ ഉടമകളെ പോലീസ് സഹായിക്കുന്നെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : ജീവനക്കാരെ ബലിയാടാക്കി തൊടുപുഴ ക്രിസ്റ്റല്‍ ഫിനാന്‍സ് പൂട്ടി ഉടമകള്‍ മുങ്ങിയിട്ട് ദിവസങ്ങളായി. അന്വേഷിക്കുന്നുണ്ട് എന്നുപറയുന്നതല്ലാതെ തട്ടിപ്പുകാരെ പൊക്കി കയ്യാമം വെക്കുവാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടമയായ അഭിജിത്ത് നായര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കണ്ണടച്ചു ഇരുട്ടാക്കി പോലീസ് ഉടമകളെ സഹായിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

സ്ഥാപനത്തിനെതിരെ ജീവനക്കാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കാരാണ് തൊടുപുഴ എസ്‌എച്ച്‌ഒക്ക് പരാതി നല്‍കിയിരിക്കുന്നത്. മൂലമറ്റം, തൊടുപുഴ, വണ്ണപ്പുറം, ഈരാറ്റുപേട്ട, കടവന്ത്ര എന്നിവിടങ്ങളിലാണ് സ്ഥാപനത്തിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മൂലമറ്റത്തുനിന്നും ജീവനക്കാരുടെ അറിവില്‍ 1.32 കോടി രൂപ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പിനി പ്രതിനിധികള്‍ ചില നിക്ഷേപകരില്‍ നിന്നും നേരിട്ടും നിക്ഷേപം സ്വീകിരിച്ചിട്ടുള്ളതായി ഇവര്‍ പറയുന്നു. നല്ലൊരു ജോലി സ്വപ്‌നം കണ്ട് ഇവിടെ ചേര്‍ന്നവരാണ് ഇവര്‍. വന്‍തുക പലിശ വാഗ്ദാനം ചെയ്ത് കൃത്യമായി നല്‍കുന്ന ഈ സ്ഥാപനം നിക്ഷേപകരുടെ മാത്രമല്ല ജീവനക്കാരുടേയും വിശ്വാസം പിടിച്ചുപറ്റിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരും ഇവിടെ പണം നിക്ഷേപിച്ചു. കൂടാതെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കാന്‍ മടിച്ച പല നിക്ഷേപകര്‍ക്കും ജീവനക്കാരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ രേഖകള്‍ നല്‍കിയാണ് പണം സ്വരൂപിച്ചത്. ഇതാണ് പലര്‍ക്കും ഇപ്പോള്‍ ഇരുട്ടടിയായത്. മിക്ക ജീവനക്കാരും സ്വന്തം വ്യക്തി ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സ്ഥാപനത്തിലേക്ക് നിക്ഷേപം കണ്ടെത്തിയത്.

ഉടമകള്‍ മുങ്ങിയതോടെ പണം നിക്ഷേപിച്ചവര്‍  ജീവനക്കാരെ സമീപിക്കുന്നുണ്ട്. നിക്ഷേപകര്‍ കൊടുത്ത പരാതിയില്‍ ജീവനക്കാരുടെ പേരാണ് സൂചിപ്പിച്ചിട്ടുള്ളത്. ഉടമയെ വിശ്വസിച്ച്‌ സ്ഥാപനത്തിലേക്ക് പണം കണ്ടെത്തിയവര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്‌. ക്രിസ്റ്റല്‍ ഫൈനാന്‍സ് സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ് പി ടി രാജപ്പനും , കാഞ്ഞാര്‍ സിഐ വികെ ശ്രീജേഷിനുമാണ്‌.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടമ്മയുടെ താലിമാല കവര്‍ന്ന കേസിൽ റെയില്‍വേ ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റിൽ

0
ഒറ്റപ്പാലം: ലക്കിടി മുളഞ്ഞൂരില്‍ ബൈക്കിൽ എത്തി വീട്ടമ്മയുടെ സ്വര്‍ണ താലിമാല കവര്‍ന്ന...

ജയിലിൽ കഴിയുന്ന മകളെ ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​ ; നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ

0
സ​ന: മ​ക​ളെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ...

വീ​ട്ട​മ്മ​യു​ടെ മ​ര​ണം ; അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ പിടിയിൽ

0
തൃ​ശൂ​ര്‍: വീ​ട്ട​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ അ​റ​സ്റ്റി​ല്‍. പ​ഴ​യ​ന്നൂ​ര്‍ കു​മ്പ​ള​ക്കോ​ട്...

പാലക്കാട്ട് ഉഷ്ണതരംഗത്തിന് സാധ്യത ; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ...