മൂലമറ്റം : അമിത ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ചു നിക്ഷേപകരുടെ കൈയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റല്‍ ഗ്രൂപ്പ് പോലീസ് സീല്‍ ചെയ്തു. മൂലമറ്റത്തെ ഈ സ്ഥാപനം അന്വേഷത്തിന്റെ ഭാഗമായാണ് പോലീസ് സീല്‍ ചെയ്തത്.
കഴിഞ്ഞ മാസം 28 നാണ് മൂലമറ്റം സ്വദേശികളായ നിഷേപകര്‍ ഈ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്. പരാതി ഉയര്‍ന്നതിനു പിന്നാലെ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അഭിജിത് എസ്.നായര്‍ കുടുംബ സമേതം ഒളിവില്‍ പോയി. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതല്‍ 8000 രൂപവരെ പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപകരെ സ്ഥാപനം ആകര്‍ഷിച്ചത്. കോടികള്‍ സ്വന്തമാക്കിയതിനു പിന്നാലെ സ്ഥാപനം പൂട്ടി ഉടമ മുങ്ങുകയായിരുന്നു.