Friday, May 3, 2024 2:55 pm

പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം ; നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കി. ഫോണ്‍രേഖകള്‍ വിളിച്ചുവരുത്താനും അനുമതി നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തിനകം പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് രണ്ട് ഹര്‍ജികളാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ നല്‍കിയ എല്ലാ ഹര്‍ജികളും ഹൈക്കോടതി അനുവദിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുളള നടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോവുകയാണ്. മുഖ്യപ്രതി പള്‍സര്‍ സുനി 2018 ല്‍ ജയിലില്‍വച്ച്‌ എഴുതിയ കത്തിനെക്കുറിച്ചും വിശദമായി അന്വേഷിക്കും. കത്ത് താന്‍തന്നെ എഴുതിയതാണെന്ന് സുനി സമ്മതിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന വി ഐ പിയെ കണ്ടെത്താനായി ശബ്ദ സാമ്പിളുകള്‍ പരിശോധിക്കും. ഈ മാസം 20 നകം തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ നല്‍കേണ്ടതിനാല്‍ നടപടികള്‍ വേഗത്തിലാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐസിയു പീഡനക്കേസ് ; ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറിയേക്കും

0
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ...

ഗാസയിലേക്ക് 12 സഹായ ട്രക്കുകൾ കൂടിയെത്തി

0
അബുദാബി: പലസ്തീൻ ജനതയ്ക്ക് ആശ്വാസമേകാനുള്ള യു.എ.ഇ. യുടെ ശ്രമങ്ങളുടെ ഭാഗമായി 12...

യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിനെതിരെ കേസെടുത്തു

0
കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. സെ​ൻ​ട്ര​ൽ...

ടാറിങ്‌ ഉന്നത നിലവാരത്തില്‍ ; വൈദ്യുതി പോസ്‌റ്റുകള്‍ റോഡില്‍തന്നെ

0
കോഴഞ്ചേരി : ഇലന്തൂര്‍ ജെ.എം. ഹോസ്‌പിറ്റല്‍  ജംഗ്ഷനില്‍നിന്ന്‌ ഇലവുംതിട്ടയിലേക്കുള്ള റോഡ്‌ ഉന്നതനിലവാരത്തില്‍...