വയര്‍ കുറയ്ക്കാന്‍ ജീരകവും ചിയ സീഡും

For full experience, Download our mobile application:
Get it on Google Play

ജീരകവും ചിയ സീഡും പൊതുവേ തടി കുറയാനും വയര്‍ കുറയാനും മറ്റ് പല ആരോഗ്യഗുണങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമാണ് തടിയും വയറും കുറയ്ക്കാന്‍ ജീരകം സഹായിക്കുന്നത്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. കുടലിന്റെ പ്രവര്‍ത്തനത്തിനും ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്കുമെല്ലാം തന്നെ ഉപയോഗിയ്ക്കാവുന്ന ഒരു നല്ല മരുന്നാണിത്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി അസുഖങ്ങള്‍ക്കൊപ്പം ചര്‍മത്തിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ജീരകവെള്ളം ചെറുചൂടോടെ കുടിയ്ക്കുന്നത് തന്നെ ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ചിയ സീഡുകള്‍
ചിയ സീഡുകള്‍ എന്ന ചെറുവിത്തുകള്‍ വയറും തടിയും കുറയാന്‍ സഹായിക്കുന്നവയാണ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. ഇത് ദിവസവും 1, 2 ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ വിശപ്പ് കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ചിയ വിത്തുകള്‍ ഈ ഗുണങ്ങള്‍ നല്‍കുന്നു.തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഉത്തമമായ ഭക്ഷണ വസ്തുവാണിത്. ഇത് ഫൈബര്‍, പ്രോട്ടീന്‍ സമ്പുഷ്ടമായതാണ് ഒരു കാര്യം. ഇതില്‍ കാല്‍സ്യം ധാരാളമുണ്ട്. പാലിലുള്ളത്രത്തോളം കാല്‍സ്യം ഈ വിത്തുകളിലുമുണ്ട്. പാലുല്‍പന്നങ്ങള്‍ കഴിയ്ക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്. ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തുവാണിത്. ഇതാണ് പല രോഗാവസ്ഥകള്‍ക്കും കാരണമാകുന്ന പ്രധാനപ്പെട്ട ഒന്ന്. ക്യാന്‍സര്‍, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണം ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ തന്നെയാണ്.


ഇത് തയ്യാറാക്കാനും എളുപ്പമാണ്. ജീരകം ഒരു ടേബിള്‍സ്പൂണ്‍ എടുക്കാം. ചിയ സീഡ് ഒരു ടീസ്പൂണ്‍ വേണം. ജീരകം തലേന്ന് രാത്രി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഇട്ട് അടച്ചു വെയ്ക്കാം. പിറ്റേന്ന് രാവിലെ ഇത് ചെറുതീയില്‍ തിളപ്പിച്ചെടുക്കാം. ഒരുവിധം ചൂടാറുമ്പോള്‍ ഇതിലേയ്ക്ക ചിയ സീഡുകള്‍ ചേര്‍ത്തിളക്കാം. ഇത് അടച്ചു വെച്ച് അര മണിക്കൂറിന് ശേഷം കുടിയ്ക്കാം. ഇളം ചൂടോടെ കുടിയ്ക്കുന്നതാണ് നല്ലത്. ചിയ സീസുകള്‍ വേറെയായി കുതിര്‍ത്ത് തിളപ്പിച്ചു വാങ്ങി ചൂടാറിയ ജീരകവെള്ളത്തില്‍ ചേര്‍ത്തും കുടിയ്ക്കും. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക പാനീയമാണ് ഇത്. ഈ പാനീയം ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമാണ് കൊഴുപ്പ് കളയുന്നത്. മലബന്ധം നീങ്ങാനും ഇത് നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന് കൂടിയാണ് ഈ പ്രത്യേക പാനീയം. രക്തശുദ്ധി നല്‍കുന്ന ഒന്നായതിനാല്‍ ചര്‍മത്തിന് തിളക്കവും തുടിപ്പും നല്ല സ്‌കിന്‍ ടോണുമെല്ലാം നല്‍കാന്‍ ഈ പ്രത്യേക മിക്‌സ് പാനീയം സഹായിക്കുന്നു. ഇത് ആഴ്ചയില്‍ 3, 4 തവണ ഉപയോഗിച്ചാല്‍ മതിയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...