മണിപ്പൂർ : മണിപ്പൂരിൽ വീണ്ടും സംഘർഷം. തൗബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. ലിലോങ് മേഖലയിലാണ് ഇന്നലെ വൈകിട്ട് വെടിവെപ്പ് ഉണ്ടായത്. നാലു വാഹനങ്ങളിലായി പോലീസ് വേഷത്തിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ പ്രദേശവാസികൾ അക്രമികളുടെ വാഹനങ്ങൾ തീയിട്ടു. സംഘർഷം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ സേനകളെ വിന്യസിച്ചു. സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് ആവശ്യപ്പെട്ടു. താഴ്‌വര ജില്ലകളായ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂർ എന്നിവിടങ്ങളിലാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്. ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. ആരോഗ്യം, മുനിസിപ്പാലിറ്റികൾ, മാധ്യമങ്ങൾ, കോടതികളുടെ പ്രവർത്തനം തുടങ്ങിയ അവശ്യ സേവനങ്ങളെ കർഫ്യൂവിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























