ഭർത്താവിന്‌ 55 വയസ്സിനുമുകളിലാണ്‌ പ്രായമെങ്കിൽ 50 വയസ്സിൽ താഴെയുള്ള ഭാര്യക്ക്‌ എആർടി മുഖേന ഗർഭധാരണമാകാം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭർത്താവിന്‌ 55 വയസ്സിനുമുകളിലാണ്‌ പ്രായമെങ്കിൽ 50 വയസ്സിൽ താഴെയുള്ള ഭാര്യക്ക്‌ അസിസ്‌റ്റഡ്‌ റീപ്രൊഡക്ടീവ് ടെക്‌നിക്‌ (എആർടി) മുഖേന ഗർഭധാരണമാകാമെന്ന്‌ ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച്‌ സമർപ്പിച്ച ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവ്‌. 55 ൽ താഴെ പ്രായമുള്ള ഭർത്താക്കൻമാർക്കും 50 വയസ്സിനു താഴെയുള്ള ഭാര്യമാർക്കും എആർടി സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നാണ്‌ എആർടി നിയമത്തിലെ 21 (ജി) വകുപ്പിലെ വ്യവസ്ഥ. എന്നാൽ എആർടിക്ക്‌ ഈ രണ്ട് വ്യവസ്ഥകളും ഒരേസമയം ബാധകമാണെന്ന് പ്രഥമദൃഷ്‌ട്യാ ചട്ടത്തിലില്ലെന്ന്‌ കോടതി വിലയിരുത്തി.

ഭാര്യക്ക്‌ എആർടി ലഭിക്കാൻ അർഹതയുണ്ടെങ്കിലും  ഭർത്താവിൽനിന്നുതന്നെ ഗമീറ്റുകൾ (പുരുഷബീജം) സ്വീകരിക്കാൻ കഴിയുമെങ്കിൽമാത്രമേ അതിന്‌ അപേക്ഷിക്കാൻ കഴിയൂവെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി പരിഗണിച്ചില്ല. ഭർത്താവിന് 55 വയസ്സിന് മുകളിലായതിനാൽ ഭാര്യക്ക്‌ 50 വയസ്സിന്‌ താഴെയാണെങ്കിലും എആർടിക്ക്‌ അവകാശം നഷ്ടപ്പെടുമെന്നും മറ്റൊരു ദാതാവിൽനിന്ന്‌ ഗമീറ്റുകൾ സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിൽനിന്നുള്ള ഗമീറ്റ്‌  പ്രായോഗികമല്ലെന്ന് കണ്ടെത്തിയാൽ ദാതാവിനെപ്പോലും സാധ്യമാക്കാമെന്നാണ്‌ നിയമം പറയുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ഹർജി അനുവദിച്ച്‌ ഉത്തരവിട്ടത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...