Wednesday, May 8, 2024 9:06 am

ഒമിക്രോണ്‍ ; കര്‍ണാടകയില്‍ രാത്രി 10 മുതല്‍ പുലർച്ചെ അഞ്ച് വരെ കര്‍ഫ്യൂ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഒമിക്രോൺ ജാഗ്രതയുടെ ഭാഗമായി കർണാടകയിൽ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതൽ പുലർച്ചെ അഞ്ച് മണിവരെയാണ് കർഫ്യൂ. ഡിസംബർ 28 മുതൽ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. ഒമിക്രോൺ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നിർദേശംമാനിച്ച് കർണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. പുതുവർഷ ആഘോഷ പരിപാടികൾ ബെംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിൽ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം.

ബെംഗളൂരുവിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. നിയന്ത്രണത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ വ്യക്തമാക്കി. പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലൊക്കെ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. പത്തുമണിക്ക് പ്രവർത്തനം അവസാനിപ്പിക്കുകയും വേണം. സ്വകാര്യ പരിപാടികൾക്കും നിയമന്ത്രണമുണ്ട്. നിലവിൽ 38 ഒമിക്രോൺ കേസുകളാണ് കർണാടകത്തിലുള്ളത്. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നുമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാർഥിയെ ന​ഗ്നയാക്കി സീനിയേഴ്സിന്റെ മർദനം ; ആറ് പേർ പിടിയിൽ

0
ഡൽഹി: മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയ്ക്ക് പണം നൽകാത്തതിൻ്റെ പേരിൽ സീനിയർ...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു ; അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തി

0
ഹരിപ്പാട്: റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി...

11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത ; കേരള തീരത്ത് ജാഗ്രത വേണം

0
തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ...

കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി ; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

0
ന്യൂഡൽഹി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ...