Thursday, July 3, 2025 8:30 am

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം ; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാൽ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരണം. പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ കൊറോണയ്ക്കെതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്ന് നാം പ്രതിജ്ഞ ചെയ്യണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്ത് ആണിത്. ഇനി ഞാൻ നിങ്ങളോട് സംസാരിക്കുക അടുത്ത വർഷമായിരിക്കും. പുതുവർഷത്തിൽ നമുക്ക് സ്വയം നവീകരിക്കുകയും രാഷ്ട്രത്തിന്റെ പുരോഗതിക്കും നമ്മുടെ ജനങ്ങളുടെ ശാക്തീകരണത്തിനുമായി പ്രവർത്തിക്കുകയും ചെയ്യാം, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് അറിയാനുള്ള കൗതുകം ആളുകൾക്ക് കൂടിവരികയാണ്. ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ നമ്മുടെ സംസ്കാരത്തെ അറിയാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു. വരും വർഷം വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഈ വർഷം വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കാൻ എല്ലാവരും തയ്യാറാവണം. ഇത് 2022 ൽ വായിക്കാനുള്ള പുസ്തകങ്ങൾ കണ്ടുപിടിക്കാൻ മറ്റുള്ളവർക്ക് സഹായമാവും.

സൈനിക ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനെയും മറ്റ് സൈനികരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഓഗസ്റ്റിൽ ശൗര്യ ചക്ര സ്വീകരിച്ച ശേഷം ക്യാപ്റ്റൻ വരുൺ സിങ് തന്റെ സ്കൂൾ പ്രിൻസിപ്പലിന് അയച്ച കത്ത് പ്രധാനമന്ത്രി വായിച്ചു. ഒരു കുട്ടിയെ എങ്കിലും സ്വാധീനിക്കാൻ കഴിഞ്ഞാൽ അത് തനിക്ക് വലിയ കാര്യമാണെന്ന് വരുൺ സിങ് ആ കത്തിൽ എഴുതിയിരുന്നു. എന്നാൽ അദ്ദേഹമിപ്പോൾ രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...