കസ്റ്റംസ് കമ്മീഷണര്‍ക്ക് ഭീഷണിയുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ; വഴങ്ങില്ലെന്ന് സുമിത് കുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ പേരുപറയാതെ പരസ്യ പ്രതികരണവുമായി കസ്റ്റംസ് കമ്മിഷണര്‍ . ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എല്‍.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്.

സുമിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസിന്റെ സത്യവാങ്മൂലത്തിനു പിന്നാലെയാണ് ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് പ്രതിഷേധ മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. മാര്‍ച്ച്‌ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള സുമിത് കുമാറിന്റെ പ്രതികരണം.

കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കമെന്ന പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് സി.പി.എമ്മും ഇടതു മുന്നണിയും.

ഇതിനിടെ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് വാങ്ങി നല്‍കിയ ഫോണുകളില്‍ വില കൂടിയ ഫോണ്‍ മുന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ  കൈവശമെന്ന് കസ്റ്റംസ് വ്യക്തമാക്കി. നേരത്തെ നല്‍കിയ ആറ് ഐ-ഫോണുകളില്‍ ഒന്നാണോ അതോ മറ്റൊരു ഫോണാണോ ഇതെന്ന് വ്യക്തത വരേണ്ടതുണ്ട്.

നേരത്തെ നല്‍കിയ ആറ് ഐ ഫോണുകളില്‍ ഒന്ന് സന്തോഷ് ഈപ്പന്റെ  കൈവശം തന്നെയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ്  ചോദ്യം ചെയ്യലിലാണ് സ്വപ്നയ്ക്ക് കൈമാറാനായി വാങ്ങിയ ആറാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്. കോണ്‍സല്‍ ജനറലിന് കൈമാറാന്‍ വാങ്ങിയ ഫോണ്‍ എങ്ങനെ തന്റെ  കൈവശം തിരിച്ചെത്തിയെന്നും സന്തോഷ് ഈപ്പന്‍ അന്ന് വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്നും സന്തോഷ് ഈപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.

വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതി ലഭിച്ചതിന് പ്രത്യുപകാരമായി സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ അഞ്ചെണ്ണം ആരുടെയൊക്കെ കൈവശമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ആറാമത്തെ മൊബൈല്‍ സംബന്ധിച്ച്‌ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നു. ഇതിനിടെയാണ് വിവാദമായ ആപ്പിള്‍ ഐഫോണ്‍ 11 പ്രൊ 256 GB MG എന്ന മോഡലിലുള്ള മൊബൈല്‍ ഫോണ്‍ തന്റെ  കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പന്‍ ഇ ഡി യ്ക്ക് മുമ്പാകെ വ്യക്തമാക്കിയത്. മൊബൈല്‍ ഫോണും സീരിയല്‍ നമ്പരും നേരിട്ട് ഇ.ഡിയെ കാണിച്ച്‌ വ്യക്തത വരുത്തുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന് നല്‍കാനായി കൈമാറിയതാണ് ഒരു ലക്ഷത്തി എണ്ണായിരം രൂപ വിലയുള്ള ഈ ഫോണ്‍. എന്നാല്‍ തനിക്ക് വേണ്ടത് മറ്റൊരു മോഡലാണെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതോടെ അത് തിരുവനന്തപുരത്തു നിന്ന് വാങ്ങി നല്‍കി. ഇതെ തുടര്‍ന്ന് നേരത്തെ നല്‍കിയ ഫോണ്‍ കോണ്‍സല്‍ ജനറല്‍ തിരിച്ച്‌ ഏല്പിച്ചു. ഇതാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്റെ  കൈവശമുള്ളത്. യു. എ. ഇ ദിനാഘോഷത്തില്‍ രമേശ് ചെന്നിത്തല ഫോണ്‍ വിതരണം ചെയ്തു എന്നത്, രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കി എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...