സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐഫോണ്‍ ലഭിച്ചിട്ടില്ലെന്നും വിനോദിനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. ആരോപണങ്ങളെ നിഷേധിക്കുകയാണ് വിനോദിനി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐഫോണ്‍ ലഭിച്ചിട്ടില്ലെന്നും പ്രതികരിച്ച അവര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന്റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഇന്നു രാവിലെയാണ് പുറത്തുവന്നത്. കസ്റ്റംസ് ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുകയാണ്. യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഏറ്റവും വിലകൂടിയത്  ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 1.13 ലക്ഷം രൂപയുടെ ഫോണാണ് ഇവര്‍ ഉപയോഗിച്ചത്.

സ്വര്‍ണക്കടത്ത് വിവാദമായ ശേഷം ഫോണ്‍ ഉപയോഗം നിര്‍ത്തിയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഐ.എം.ഇ.ഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് സിം കാര്‍ഡ് കണ്ടെത്തിയത്. കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...