വിവാദ നായിക അഡ്വ.എന്‍ സുനന്ദയെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദ നായിക അഡ്വ.എന്‍ സുനന്ദയെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കാനുള്ള നീക്കം. ഇതരസംസ്ഥാനത്തേക്ക് അമ്മയറിയാതെ കുഞ്ഞിനെ ഒളിച്ചു കടത്തുന്നതിന് സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാന് സഹായകരമായി പ്രവര്‍ത്തിച്ചെന്ന് ആരോപണമുയര്‍ന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ.എന്‍.സുനന്ദയെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും, വനിതാ-ശിശുക്ഷേമ മന്ത്രിക്കും, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കി. ബാലവകാശ കമ്മിഷനില്‍ രണ്ട് ഒഴിവുകളാണുള്ളത്. ഇതിനുവേണ്ടി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നേരിട്ട് നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ സുനന്ദ പങ്കെടുത്തിരുന്നു.

തന്റെ കുഞ്ഞിനെ ദത്ത് നല്‍കരുതെന്ന് കുഞ്ഞിന്റെ അമ്മ പേരൂര്‍ക്കട സ്വദേശിനി അനുപമ ചന്ദ്രന്റെ പരാതി അവഗണിച്ചാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ.സുനന്ദയും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനും കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ ഒരു അപേക്ഷകന് കൈമാറിയതെന്നും ഇവരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വനിത -ശിശു വികസന ഡയറക്ടര്‍ അനുപമ ഐ.എ.എസ് ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏറെ വിവാദങ്ങളെ തുടര്‍ന്ന് കുഞ്ഞിനെ അമ്മയ്ക്ക് മടക്കിവാങ്ങി നല്‍കുകയായിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ അച്ഛന്‍ സിപിഎം ന്റെ ഒരു പ്രാദേശിക നേതാവാണ് കുഞ്ഞിനെ ശിശു ക്ഷേമ സമിതി സെക്രട്ടറിയെ ഏല്‍പ്പിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ദത്ത് നല്‍കിയ നടപടിയെ ന്യായീകരിച്ച്‌ രംഗത്ത് വന്നിരുന്നു.

ബാലാവകാശ കമ്മീഷനില്‍ ഒഴിവ് വരുന്ന കമ്മീഷന്‍ അംഗമായി ആരോപണം ഉയര്‍ന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷയെ നിയമിക്കുവാനുള്ള മന്ത്രിയുടെ ശുപാര്‍ശ വിജിലന്‍സ് വകുപ്പിന്റെ കൂടി അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. അനധികൃതമായി കുഞ്ഞുങ്ങളെ കടത്തുന്നതിന് ഒത്താശ ചെയ്ത ഒരാളെ ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കുന്നത് കമ്മീഷന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതുകൊണ്ട് അഡ്വ.സുനന്ദയുടെ നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും, വൈസ് ചെയര്‍മാന്‍ ചെമ്പഴന്തി അനിലും സര്‍ക്കാരിന് നിവേദനം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...