വിദ്യാര്‍ഥികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓമല്ലൂരിലെ “സ്നേഹത്തണല്‍” വൃദ്ധസദനത്തില്‍ അമ്മയെയും കുഞ്ഞിനേയും കണ്ടെത്താന്‍ സി.ഡബ്ല്യു.സി പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ഥികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച പത്തനംതിട്ട എലോഹീം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തില്‍ അമ്മയെയും കുഞ്ഞിനേയും കാണാനില്ലെന്ന പരാതിയില്‍ ചൈല്‍ഡ് ലൈന്‍ പരിശോധന നടത്തി. ഇവരെ പാസ്റ്റര്‍ ബിനു വാഴമുട്ടത്തിന്റെ വീട്ടിലേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ വീട്ടിലും പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് സി.ഡബ്ല്യു.സി. പത്തനംതിട്ട ഓമല്ലൂര്‍ സ്നേഹത്തണല്‍ എന്ന സ്ഥാപനത്തിലാണ് രണ്ട് വിദ്യാര്‍ഥികള്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായത്. പഠിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കി ഇവരെ അവിടെ എത്തിക്കുകയും പിന്നീട് അന്തേവാസികളെ കുളിപ്പിക്കുന്നത് അടക്കമുള്ള ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്തുവരികയായിരുന്നു. ജോലി ചെയ്യാന്‍ മടിച്ചതിനെ തുടര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഈ രണ്ട് വിദ്യാര്‍ത്ഥികളെയും സി.ഡബ്ല്യു.സി സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ മൊഴി പ്രകാരം ഇവര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുകയും ഇതില്‍ ഒരു അമ്മയെയും കുഞ്ഞിനേയും ഇവിടെ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും സ്ഥാപനത്തിലെ ജീവനക്കാര്‍ സമ്മതിച്ചിരുന്നില്ല എന്നാണ് ഈ അമ്മ മൊഴി നല്‍കിയത്. തുടര്‍ന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് ഒരു അമ്മയും കുഞ്ഞും കൂടി  സമാനമായ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നുണ്ട് എന്ന് വിവരം ലഭിക്കുന്നത്. ഇവരെ അന്വേഷിച്ച് സി.ഡബ്ല്യു.സി എത്തിയപ്പോഴേക്കും സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു.

ഉടമയുടെ വീട്ടിലേക്ക് ഇവരെ മാറ്റി എന്നാണ് അറിയുവാന്‍ കഴിയുന്നത്. ആദ്യം സി.ഡബ്ല്യു.സി രക്ഷപെടുത്തിയ അമ്മയെയും കുഞ്ഞിനേയും ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഇതിന് വഴങ്ങിയില്ല. രണ്ടാമത്തെ അമ്മയെയും കുഞ്ഞിനെയും ആണ് വീട്ടിലേക്ക് കൊണ്ടുപോയത്. ഈ വിഷയങ്ങള്‍ സി.ഡബ്ല്യു.സി പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇനി പോലീസുമായി ചേര്‍ന്നാവും തുടര്‍ നടപടികള്‍ സി.ഡബ്ല്യു.സി മുന്നോട്ട് കൊണ്ടുപോവുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

കോന്നിയില്‍ മദര്‍ തെരേസ ദിനാചരണം നടന്നു

0
കോന്നി : സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ്...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...