എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ പരാതി നല്‍കിയ ഡോ. ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കാലടി:  സംസ്​കൃത സര്‍വകലാശാലയില്‍ സി.പി.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ പരാതി നല്‍കിയ ഡോ. ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം. ഇന്‍റര്‍വ്യു ബോര്‍ഡിലുണ്ടായിരുന്ന മൂന്ന്​ വിഷയ വിദഗ്​ധര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഉമര്‍ തറമേലിനെ തെരഞ്ഞുപിടിച്ച്‌​ ആക്രമിക്കുകയാണ്​ ഒരു രാഷ്​ട്രീയ പാര്‍ട്ടിയുടെ അണികള്‍.

സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലായിരുന്നു രാജേഷിന്‍റെ ഭാര്യ നിനിത കണി​ച്ചേരിയെ അസിസ്റ്റന്‍റ്​ പ്രഫസറായി നിയമിച്ചത്​. ലിസ്റ്റ്​ അട്ടിമറിച്ചതാണെന്നും നിനിത കണി​ച്ചേരിയുടെ പേര്​ ലിസ്​റ്റിലുണ്ടായിരുന്നില്ലെന്നും കാണിച്ച്‌​ ഡോ. ഉമര്‍ തറമേല്‍, കെ.എം. ഭരതന്‍, പി. പവിത്രന്‍ എന്നിവര്‍ വൈസ്​ ചാന്‍സലര്‍ക്കും രജിസ്​ട്രാര്‍ക്കും കത്ത്​ നല്‍കിയിരുന്നു. നിനിത കണിച്ചേരിക്ക്​ യോഗ്യതയുണ്ടായിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാര്‍ഥിയാണ്​ ഒന്നാം റാങ്കില്‍ ഉണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതുസസംബന്ധിച്ച്‌​ ഉമര്‍ തറമേല്‍ സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റിനടിയിലും അദ്ദേഹത്തിന്‍റെ മറ്റ്​ സ്വകാര്യ പോസ്റ്റുകളിലുമാണ്​ സൈബര്‍കുറ്റവാളികള്‍ ആക്രമണം നടത്തുന്നത്​. ഉമര്‍ തറമേലിന്‍റെ മതം ലാക്കാക്കിയുള്ള ആക്രമണങ്ങളാണ്​ അധികവും നടക്കുന്നത്​.

‘പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ ബി.ജെ.പിക്കാര്‍ക്കെതിരെ ആവാതിരുന്നത് ഭാഗ്യം. ആയിരുന്നെങ്കില്‍ ഉമര്‍ തറ രാജ്യദ്രോഹിയും മുസ്ലിം തീവ്രവാദിയും ആയേനെ താങ്കള്‍. മനസ്സില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ എന്ത് ചെറ്റത്തരവും വിളിച്ച്‌ പറയാമെന്നാണോ വിചാരിച്ചത്’-ഒരാള്‍ പോസ്റ്റിനടിയില്‍ കുറിച്ചു. ഉമര്‍ തറമേലിന്‍റെ മകന്‍റെ ചിത്രത്തിനടിയിലും ആക്ഷേപങ്ങളുമായി ധാരാളംപേര്‍ എത്തിയിട്ടുണ്ട്​.

അതേസമയം ​നി​ത​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വാ​ദം അ​സം​ബ​ന്ധ​വും അ​നാ​രോ​ഗ്യ​ക​ര​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മെ​ന്ന്​ കാ​ല​ടി സം​സ്​​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ന്‍​സ​ല​ര്‍ ഡോ. ​ധ​ര്‍​മ​രാ​ജ്​ അ​ടാട്ട് പറഞ്ഞു​.

യു.​ജി.​സി ച​ട്ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചാ​ണ്​ നി​യ​മ​നം. മൂ​ന്ന്​ സ​ബ്​​ജ​ക്​​ട്​ എ​ക്​​സ്​​പെ​ര്‍​ട്ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​ പേര്‍ ഉള്‍പെടുന്നതാണ്​ സെലക്ഷന്‍ കമ്മിറ്റിയെന്നും ഏ​ഴു​പേ​രും സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​യു​ടെ ​േപ​രെ​ഴു​തി രേ​ഖ​​പ്പെ​ടു​ത്തി​യ മാ​ര്‍​ക്കി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക്​ ല​ഭി​ച്ച​യാ​ള്‍​ക്കാ​ണ്​ നി​യ​മ​നം ന​ല്‍​കി​യ​തെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനാപുരത്ത് 19 കാരിയെ വീട്ടികയറി ക്രൂരമായി മർദ്ദിച്ച അയൽവാസി അറസ്റ്റിൽ

0
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് 19 കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ...

പ്രിയദർശിനി ബസ് സമയം തെറ്റിച്ച് സർവീസ് നടത്തിയതിനെത്തുട‍ർന്ന് ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ച ‘കുട്ടിമാളു’...

0
കോട്ടയം : സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കെഎസ്ആർടിസി ബസിന് അടിയിൽ കിടന്ന് സ്വകാര്യ...

ചെങ്കോട്ടയിൽ ബോംബ് ഭീഷണി ; കോൾ എത്തിയത് മുംബൈ പോലീസിന്റ കൺട്രോൾ റൂമിലെ നമ്പറിലേക്ക്

0
ന്യൂഡൽഹി: ഡൽഹിയിൽ ചരിത്രസ്മാരകമായ ചെങ്കോട്ട ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി....

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ...