മുഖ്യമന്ത്രിയുടെ പേരിനൊപ്പം സർ എന്ന് പറഞ്ഞില്ല ; മഹേഷ് കുഞ്ഞുമോനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടനും മിമിക്രി താരവുമായ മഹേഷ് കുഞ്ഞുമോനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം. അയർലൻഡിലെ ഒരു ഷോയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് പറഞ്ഞപ്പോൾ വേണ്ടത്ര ബഹുമാനം നൽകിയില്ല എന്നാരോപിച്ചാണ് ആക്രമണം. ഇതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് മഹേഷ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. തന്റെ ഭാഗത്ത് നിന്നുമുണ്ടായ വാക്കുകളിൽ ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് മഹേഷ് പറഞ്ഞു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് തന്റെ ഉദ്ദേശമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ആളാണ് താനെന്നും മഹേഷ് വിശദീകരിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശബ്ദം അനുകരിക്കുന്നതിന്റെ ഭാഗമായി വേദിയിലെ എൽഇഡി വാളിൽ അദ്ദേഹത്തിന്റെ ചിത്രം കാണിക്കാൻവേണ്ടി ഫോട്ടോ സേവ് ചെയ്തിരുന്ന ഫയലിന്റെ പേര് അറിയിക്കാൻ മൈക്കിലൂടെ ‘വിഡി സതീശൻ’ എന്ന് പറഞ്ഞിരുന്നു. അതിനിടെ ‘സർ’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേർത്തിരുന്നില്ലെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവും അധിക്ഷേപവും ഉയരുന്നതെന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. വീഡിയോയുടെ ഈ ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മുഖ്യമന്ത്രിയെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന തരത്തിൽ പ്രചരിപ്പിക്കുകയും വ്യാപകമായ സൈബർ ആക്രമണത്തിന് മഹേഷ് വിധേയമാവുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...