പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം : ഫണ്ടിന്റെ കണക്ക് വച്ചാൽ എന്താണ് കുഴപ്പം? തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ പൊതുമണ്ഡലത്തിൽ വയ്ക്കാൻ എന്താണു പ്രയാസം എന്ന ചോദ്യമുയർത്തി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ടി.എം.തോമസ് ഐസക്. നിയമപരമായി ആവശ്യമില്ലെങ്കിലും കണക്കു പുറത്തു പറഞ്ഞാൽ എന്താണു കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. വിവാദമുണ്ടായപ്പോൾ കണക്കുകൾ കുടുംബസംഗമം വിളിച്ചു പാർട്ടി അനുഭാവികളെ അറിയിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും, കണക്കുകൾ പുറത്തുവിടാമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതെക്കുറിച്ചു യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ വന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് തോമസ് ഐസക് അതൃപ്തി പരസ്യമാക്കിയത്.

രക്തസാക്ഷി ഫണ്ട് പിരിച്ചതിന്റെയും ചെലവാക്കിയതിന്റെയും കണക്കു പൊതുമണ്ഡലത്തിൽ പറയാൻ പ്രയാസമെന്തെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നു തോമസ് ഐസക് പറഞ്ഞു. സാധാരണ നിലയ്ക്കു ഫണ്ട് പാർട്ടി കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചാൽ മതി. പൊതുമണ്ഡലത്തിൽ വയ്ക്കുന്ന പതിവില്ല. പക്ഷേ ഇങ്ങനെയൊരു തർക്കം വന്നാൽ വയ്ക്കുന്നതിൽ എന്താ തടസ്സമുള്ളത്? ഇങ്ങനെയൊരു വിവാദം വന്നാൽ ആരു വേണമെങ്കിലും വന്നു പരിശോധിച്ചോ, എന്താ കുഴപ്പം എന്നു പറയണം. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിൽ ഒരുതരത്തിലുള്ള അഴിമതിയുമില്ലെന്നു പാർട്ടി കമ്മിഷൻ പരിശോധിച്ചു കണ്ടെത്തിയതാണ്. അവിടത്തെ ചേരിതിരിവിൽ ഇതൊരു ആയുധമായി ഉപയോഗിച്ചതാണ് – തോമസ് ഐസക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...