ഡൽഹി :2024 തുടങ്ങി ഒമ്പത് മാസങ്ങൾക്കിടെ ഇന്ത്യയിൽ സൈബർ തട്ടിപ്പുകാർ കവർന്നത് 11,333 രൂപയെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. സ്റ്റോക്ക് വിപണിയിലെ തട്ടിപ്പുകളാണ് ഇവയിലെ സിംഹഭാഗവും. 2,28,094 കേസുകളിലെ കണക്ക് പ്രകാരം 4,636 കോടിയാണ് ഈ മേഖലയിൽ നഷ്ടമായിരിക്കുന്നത്. 3,216 കോടിയുമായി നിക്ഷേപത്തട്ടിപ്പാണ് ഏറ്റവും പണം കവർന്ന രണ്ടാമത്തെ തട്ടിപ്പുരീതി. 1,00,360 കേസുകളാണ് നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സൈബർ തട്ടിപ്പുകളുടെ ഏറ്റവും പുതിയ രീതിയായ ഡിജിറ്റൽ അറസ്റ്റാണ് മൂന്നാമതായി ഏറ്റവും പണം കവർന്ന തട്ടിപ്പുരീതി. 63,481 തട്ടിപ്പുകളിൽ നിന്നും 1,616 കോടിയാണ് ഡിജിറ്റൽ അറസ്റ്റ് വഴി കവർന്നിരിക്കുന്നത്. സർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 2024ൽ മാത്രം 12 ലക്ഷം സൈബർ തട്ടിപ്പ് പരാതികളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ 45 ശതമാനത്തോളവും തട്ടിപ്പുകളുടെ ഉറവിടം തെക്ക് കിഴക്കൻ രാജ്യങ്ങളായ ലാവോസ്, കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളാണ്. 2021 മുതൽ മുപ്പത് ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഈ പരാതികൾ പ്രകാരം നഷ്ടമായിരിക്കുന്നത് 27,914 കോടി രൂപയാണ്. ഇവയിൽ 11,31,221 പരാതികൾ 2023ലും 5,14,741 പരാതികൾ 2022ലും 1,35,242 പരാതികൾ 2021ലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1