വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനായി 1930 എന്ന സൗജന്യ നമ്പറിൽ വിളിക്കാം. https://cybercrime.gov.in വഴി പരാതികൾ റജിസ്റ്റർ ചെയ്യാം. തട്ടിപ്പുകളെ പ്രതിരോധിക്കാൻ വാട്സാപ്പിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കണം. ഫോണിൽ വരുന്ന ഒടിപി മറ്റാരുമായും പങ്കു വയ്ക്കരുത്. അജ്ഞാത ലിങ്കുകളോ എപികെ ഫയലുകളോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. സംശയാസ്പദമായ സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും പോലീസ് അറിയിച്ചു. തട്ടിപ്പുകാർ ഫോണിൽ വിളിച്ചും എസ്എംഎസ്, എപികെ പോലുള്ള ഫയലുകൾ അയച്ചുമാണ് ഹാക്കിങ് നടത്തുന്നത്. ഇതു വഴി ഒടിപി ഉൾപ്പെടെയുള്ള രേഖകൾ തട്ടിയെടുക്കും.

തുടർന്ന് ഹാക്ക് ചെയ്ത് എടുത്ത അക്കൗണ്ടുകൾ തട്ടിപ്പുകാർ ലോഗിൻ ചെയ്ത് ഉപയോഗിക്കും. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ പോലും 24 മണിക്കൂർ വാട്സാപ് പ്രവർത്തനരഹിതമാകും. ഇതിനിടയിൽ ഉടമയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ടു വ്യാജസന്ദേശങ്ങൾ കൈമാറും. എപികെ ലിങ്കുകൾ വഴി മറ്റുള്ളവരുടെ അക്കൗണ്ടും ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...