സൈക്കിൾ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് 13 കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : സൈക്കിൾ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് 13 കാരന് ദാരുണാന്ത്യം. ചങ്ങരംകുളം ചിയ്യാനൂർ താമസിക്കുന്ന കറുകത്തൂർ ചെട്ടിപ്പടി സ്വദേശി മൂർക്കത്ത് ശ്രീനിവാസന്റെ മകൻ അഭിജിത്ത്(13)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. ചാലിശ്ശേരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് സ്കൂളിൽ നിന്ന് യൂണിഫോം വാങ്ങുന്നതിനാണ് വീട്ടിൽ നിന്ന് സൈക്കിളിൽ പുറപ്പെട്ടത്.

താടിപ്പടിയിലെ യൂറോടെക്ക് ഗോഡൗണിന് സമീപത്തെ റോഡിലെ ഇറക്കവും വളവും വരുന്ന ഭാഗത്ത് സൈക്കിൾ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ അഭിജിത്തിന് തലക്ക് പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയും ചങ്ങരംകുളം മദർ ഹോസ്പിറ്റലിൽ ജീവനക്കാരിയുമായ രനിതയാണ് മാതാവ്. അഭിനവ് സഹോദരനാണ്. ഗൾഫിലായിരുന്ന പിതാവ് നാട്ടിൽ വരാനിക്കുകയായിരുന്നു. അഭിജിത്തിന്റെ മരണ വിവരം അറിഞ്ഞ് ശ്രീനിവാസൻ നാട്ടിലേക്ക് തിരിച്ചു. പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....