സഞ്ജിത്ത് കൊലപാതകം ; പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഹമ്മദ് ഹാറൂണ്‍, നൗഫല്‍, ഇബ്രാഹിം മൗലവി, ഷംസീര്‍ എന്നി പ്രതികള്‍ക്കായാണ് കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നാലുപേരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. കൊലയാളി സംഘത്തിന് ആയുധം നല്‍കിയ ഒരാളെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യും. ആര്‍എസ്‌എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ മാസം 15നു രാവിലെ ഒന്‍പതിനാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച്‌ സഞ്ജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ തെളിവുകള്‍ പോലും ഇല്ലാതിരുന്ന സംഭവത്തില്‍ പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കൃത്യത്തിനു ശേഷം പ്രതികള്‍ കടന്നു കളഞ്ഞ കാര്‍ വഴിയില്‍ കേടായി. വാഹനം നന്നാക്കാന്‍ മറ്റൊരു വാഹനം എത്തി. ഇതിന്റെ നമ്പര്‍ തേടിപ്പിടിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...