ക്ലാസെടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

രാമനാഥപുരം : തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതി നടത്തിയ അവബോധ പരിപാടിക്കിടെയാണ് സ്‌കൂളിലെ ഗണിത, സാമൂഹ്യശാസ്ത്ര അധ്യാപകർക്കെതിരെ 15 വിദ്യാർത്ഥികളാണ് പരാതി നൽകിയത്. ക്ലാസെടുക്കുന്നതിനിടെ ഈ അധ്യാപകർ ദ്വയാർത്ഥത്തിൽ സംസാരിക്കുകയും ദുരുദ്ദേശത്തോടെ സ്പർശിക്കുകയും സ്‌കൂൾ സമയത്തിന് ശേഷം അനാവശ്യമായി ഫോൺ ചെയ്യാറുണ്ടെന്നും കുട്ടികൾ പരാതിപ്പെട്ടു.

ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി പോലീസിൽ അറിയിച്ചതോടെ സാമൂഹിക ശാസ്ത്ര അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗണിത അധ്യാപകൻ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...