തിരുവല്ല : നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിള്‍ യാത്രികന് ഗുരുതര പരിക്ക്. തിരുവല്ല മാര്‍ക്കറ്റ് ജങ്ഷന് സമീപമായിരുന്നു അപകടം. സൈക്കിള്‍ യാത്രക്കാരനായിരുന്ന പാലിയേക്കര നെടുംമ്പള്ളിന് സതീഷി (50) നാണ് പരിക്കേറ്റത്. ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന കുന്നന്താനം പാലയ്ക്കാത്തകിടി കൊട്ടാരത്തില്‍ വീട്ടില്‍ കെ.ടി വര്‍ഗീസ് (70) പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും മാര്‍ക്കറ്റ് ജംഗ്ഷന് ഭാഗത്തേക്ക് വന്ന വാഗണ്‍ ആര് കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച ശേഷം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഓടയിലേക്ക് മറിയുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇടിച്ചു തകര്‍ത്തു. തിരുവല്ല പോലീസ് കേസെടുത്തു.