Wednesday, April 24, 2024 10:37 pm

സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കി. മുപ്പതിന നിര്‍ദ്ദേശങ്ങളാണ് ഷൂട്ടിംഗ് സംബന്ധിച്ച്‌ പുറത്തിറക്കിയിരിക്കുന്നത്. സിനിമ ചിത്രീകരണ സംഘത്തില്‍ 50 പേര്‍മാത്രം. ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് ടെസ്റ്റ് നിര്‍ബന്ധം.

സിനിമ സംഘത്തിലുള്ളവര്‍ ലൊക്കേഷനില്‍ നിന്ന് പുറത്തുപോകാന്‍ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദര്‍ശകര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം. സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാര്‍ട്ട്മെന്റ് , വസ്ത്രാലങ്കാരം എന്നിവയിലുള്ളവര്‍ ജോലിസമയത്ത് കൈയുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവന്‍ സമയവും മാസ്ക് ധരിക്കണം. നിര്‍ദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്ക് സെറ്റില്‍ വിതരണം ചെയ്യണം. 80% ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റെസര്‍ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.

കൂട്ടംകൂടി നിന്ന് ഭക്ഷണം കഴിക്കരുത്, ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ സെറ്റില്‍ ഉണ്ടായിരിക്കണം. കാനില്‍ ചൂടു വെള്ളം നിറച്ച്‌ പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച്‌ കുടിക്കണം. കുപ്പികള്‍ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങള്‍, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങള്‍ , എന്നിവ അണുവിമുക്തം ആക്കണം . ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിന്റെ  ഉത്തരവാദിത്തമാണ്. ചിത്രീകരണം തുടങ്ങാനിരിക്കുന്നവര്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് സത്യവാങ്ങ്മൂലം നല്കണം.

കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍ ഒ ടി ടി ഉള്‍പ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാര്‍ഗരേഖ ബാധകമായിരിക്കും. ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്. മാര്‍ഗരേഖ നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകള്‍ സന്ദര്‍ശിക്കും.

മാര്‍ഗ്ഗരേഖ തയ്യാറായതോടെ എത്രയും പെട്ടെന്ന് തന്നെ സിനിമാനിര്‍മ്മാണം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് സംഘടനകള്‍. ലോക്ക് ഡൗണില്‍ പെട്ടെന്ന് നിലച്ചുപോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആകും വേഗം പുനരാരംഭിക്കുക. നിരവധി ചിത്രങ്ങളുടെ സെറ്റുകള്‍ ഇപ്പോഴും നിലനിര്‍ത്തി വരികയാണ്. ഭാരിച്ച ചിലവാണ് നിര്‍മ്മാതാക്കള്‍ക്ക് ഇതുമൂലം വന്നിരിക്കുന്നത്. നിലവില്‍ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി വരികയാണ്. കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനാണ് പെട്ടെന്ന് തന്നെ നിര്‍മാണം തുടങ്ങണമെന്ന ആവശ്യവുമായി സര്‍ക്കാരിന് മുന്നിലേക്ക് സിനിമ സംഘടനകള്‍ എത്തിയത്. പാതി നിലച്ചുപോയ പോയ ചിത്രങ്ങളുടെ നിര്‍മ്മാണത്തിനാണ് പ്രധാന പരിഗണന നല്‍കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ അനുമതി ഇല്ലാത്തതുമൂലം മൂലം പൃഥ്വിരാജ് മോഹന്‍ലാല്‍ ടീമിന്റെ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. അതോടൊപ്പം തന്നെ മറ്റു പല ചിത്രങ്ങളും ചിത്രീകരണത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സിനിമാ സംഘടനകള്‍ ഇടപെട്ടത്. ചിത്രീകരണം അന്യസംസ്ഥാനത്തേക്ക് മാറ്റിയാല്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് അടക്കം നിരവധി പേര്‍ തൊഴില്‍ ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകുമെന്ന് സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കിണറില്‍ ജോലിക്കിടെ ശ്വാസംമുട്ടി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

0
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ പഡിബാഗിലുവില്‍ കിണറില്‍ വളയം സ്ഥാപിക്കുന്ന...

കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരൻ

0
കണ്ണൂര്‍: കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച്...

ഇലക്ടറല്‍ ബോണ്ട് : സുപ്രീം കോടതിയെ സമീപിച്ച് എന്‍ജിഒകള്‍

0
നൃൂഡൽഹി : എന്‍ജിഒകളായ സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷനും (സിപിഐഎല്‍)...

ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന് തെളിയിച്ച് പര്യടനം അബാൻ ജംഗ്ഷനിൽ കൊട്ടിക്കലാശത്തോടെ സമാപിച്ചു

0
പത്തനംതിട്ട: ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന്...