കൊച്ചി: ടൗടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് റദ്ദാക്കി. തിങ്കളാഴ്ച പുറപ്പെടേണ്ട തിരുനെല്‍വേലി – ജാംനഗര്‍ ബൈവീക്ലി സ്‌പെഷല്‍ റദ്ദാക്കി. 14 ന് പുറപ്പെട്ട എറണാകുളം ഓഖ ട്രെയിന്‍ അഹമ്മദാബാദില്‍ യാത്ര അവസാനിപ്പിക്കും. ഓഖ-എറണാകുളം ട്രെയിന്‍ 17ന് അഹമ്മദാബാദില്‍ നിന്നു സര്‍വീസ് ആരംഭിക്കും. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ തിരക്കു പരിഗണിച്ചു ഹൗറ-എറണാകുളം പ്രതിവാര സര്‍വീസ് 22 മുതല്‍ പുനരാരംഭിക്കും.
ടൗടെ ചുഴലിക്കാറ്റ് ; ഗുജറാത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് റദ്ദാക്കി
RECENT NEWS
Advertisment