ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ വടംവലി ; ഓക്സിജൻ ലഭിക്കാതെ ഗോവയിൽ എട്ട് കോവിഡ് രോഗികൾ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാനാജി : ഓക്സിജൻ ലഭിക്കാതെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ട് കോവിഡ് രോഗികൾ കൂടി മരിച്ചു. ഓക്സിജൻ ലഭിക്കാതെ ഈ ആഴ്ച മാത്രം സർക്കാർ ആശുപത്രികളിൽ 83 പേരാണ് മരിച്ചത്. പുലർച്ചെ 2 മുതൽ 6 വരെയുള്ള സമയത്താണ് കൂടുതൽ രോഗികളും മരിച്ചതെന്നാണ് റിപ്പോർട്ട് ചെയ്തു.

അതേ സമയം ഓക്സിജൻ ക്ഷാമമല്ല, കോവിഡ് മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ രാത്രിയിൽ ഓക്സിജൻ വിതരണത്തിൽ തടസം നേരിടുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കളും നഴ്സുമാരും പറഞ്ഞു. 24 മണിക്കൂറിനിടെ 58 കോവിഡ് രോഗികളാണ് മരിച്ചത്. 33 മൂന്നു പേരും മരിച്ചത് ഗോവ മെഡിക്കൽ കോളജിലാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42% ആണ്.

പുതിയ ടാങ്ക് സ്ഥാപിച്ചതോടെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു. 20,000 കിലോ ലീറ്ററിന്റെ ഓക്സിജൻ ടാങ്ക് ആണ് ഗോവ മെഡിക്കൽ കോളജിൽ ശനിയാഴ്ച സ്ഥാപിച്ചത്. അതേ സമയം ഓക്സിജൻ ക്ഷാമത്തിന് കാരണം രാഷ്ട്രീയ വടംവലിയാണെന്നും ആരോപണമുണ്ട്. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...