വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ തുടരും ; മുന്നറിയിപ്പുകൾ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. സെപ്റ്റംബർ ഒന്ന് മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ 3 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി കൂടി രൂപപ്പെടാൻ സാധ്യതയുമുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമാവുകയാണ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലായിരുന്നു ഇത്. ഇടുക്കിയില്‍ നാളെയും യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിനിടെ, കനത്ത മഴയെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നുണ്ട്. കേരളത്തിലെമ്പാടും മഴ പലയിടത്തും ശക്തമായി പെയ്യുന്നുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴ ഇന്ന് പെയ്തത്.

വരണ്ട കാലാവസ്ഥയിൽ വെള്ളമില്ലാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനം. ആറന്മുള വള്ളംകളി പോലും നടക്കുമോയെന്ന് സംശയമായിരുന്നു. ഇതിനിടെയാണ് മൂഴിയാർ മേഖലയിൽ ശക്തമായ മഴ പെയ്തത്. മൂഴിയാറിന്റെയും മണിയാറിന്റെയും എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. പമ്പയിൽ ഇന്നലെ വരെ തീരെ വെള്ളമില്ലായിരുന്നു. എന്നാൽ ഇപ്പോൾ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതാണ് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടിയെന്ന സംശയം ഉയർത്തിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...