ഒമാന്‍ തീരത്തേക്ക് അടുത്ത് തേജ് ; മുന്നൊരുക്കം ശക്തമാക്കി അധികൃതർ

For full experience, Download our mobile application:
Get it on Google Play

മസ്‌ക്കറ്റ് : തേജ് ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുത്തു തുടങ്ങിയതോടെ മുന്നൊരുക്കങ്ങൾ ശക്തമാക്കി ഒമാൻ. രണ്ടു പ്രവിശ്യകളിൽ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 200 കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റ് നിലവിൽ ഒമാൻ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. അൽദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലാണ് കാര്യമായ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളത്. തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും നിർണായകമാണ്. ദോഫാർ ഗവർണറേറ്റിലെ ദ്വീപുകളിൽ നിന്നും തീരപ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. ദോഫാർ ഗവർണറേറ്റിലും, അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലും ആണ് അവധി. 20 സെന്‍റമീറ്ററിന് മുകളിൽ മഴ പെയ്യും. കൂടാതെ 70 കിലോമീറ്ററിന് മുകളിൽ വരെ വേഗത്തിൽ കാറ്റ് വീശുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിനിടെ തേജ് ചുഴലിക്കാറ്റ് ഒമാന്റെ അൽദോഫർ, അൽ വുസ്ത എന്നീ ഗവർണർറേറ്റുകളിൽ ആഞ്ഞു വീശുന്ന പശ്ചാത്തലത്തില്‍ ദേശീയ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പ് കണക്കിലെടുത്തും രോഗികളുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയും അൽ ദഹാരിസ്, ന്യൂ സലാല  എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഒമാൻ സമയം 2:30 മുതൽ അടച്ചിടാൻ ഒമാൻ ആരോഗ്യ മന്ത്രാലയം  തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അൽ-സഅദ, അവഖാദ്, സലാല അൽ ഗർബിയ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം തുടരും. ചില റൂട്ടുകളിൽ ബസ്, ഫെറി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു. മസ്‌കത്ത്​-ഹൈമ-സലാല , മസ്‌കത്ത്​-മർമുൽ- സലാല) എന്നീ സർവീസുകളാണ്​ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്​. അൽ ഹലാനിയത്ത്-താഖ റൂട്ടിൽ ഫെറി സർവീസുകളും  നിർത്തിവെച്ചിട്ടുണ്ട്​.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...