ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ; കാലാവസ്ഥ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിച്ച്, തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര, കച്ച് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും കറാച്ചിക്കും ഇടയിൽ 15ന് പരമാവധി മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ദുർബലമായി.

നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...