വാരാണസി : സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് തകര്‍ന്ന് സ്ത്രീ മരണപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരാണസിയിലെ ജംഗം ബാരി പ്രദേശത്ത് വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം നടന്നത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ പ്രദേശത്ത് നിന്ന് സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടു. തുടര്‍ന്ന് വീടിന്‍റെ ചുമരും മേല്‍ക്കൂരയും തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും വീട് പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു. വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയുടെ മൃതദേഹം പുറത്തെടുക്കുകയും കുടുങ്ങിയ മറ്റുള്ളവരെ പുറത്തെടുക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വീടിനുളളില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; സ്ത്രീ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment