വീടിനുളളില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; സ്ത്രീ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വാരാണസി : സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് തകര്‍ന്ന് സ്ത്രീ മരണപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരാണസിയിലെ ജംഗം ബാരി പ്രദേശത്ത് വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം നടന്നത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ പ്രദേശത്ത് നിന്ന് സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടു. തുടര്‍ന്ന് വീടിന്‍റെ ചുമരും മേല്‍ക്കൂരയും തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും വീട് പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു. വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയുടെ മൃതദേഹം പുറത്തെടുക്കുകയും കുടുങ്ങിയ മറ്റുള്ളവരെ പുറത്തെടുക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എശ്എഫ്ഐ പ്രവർത്തകയെ ശുപാർശ ചെയ്തിരുന്നെന്ന് സമ്മതിച്ച് ഡീൻ കുര്യാക്കോസ്...

0
തിരുവനന്തപുരം: സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എശ്എഫ്ഐ പ്രവർത്തക ജിയോണ ജയിംസിനെ...

സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ ജീവനക്കാരൻ പിടിയിലായി

0
ഹരിപ്പാട്: കെഎസ്ആർടിസി ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ...

ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

0
ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന്...

കണമല ഫയർഫോഴ്സ് വാഹനാപകടം ; ബ്രേക്ക് നഷ്ടപ്പെട്ടത് മൂലം

0
കണമല: പത്തനംതിട്ട കണമല-തുലാപ്പള്ളി ആലപ്പാട്ട് കവലയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഫയർഫോഴ്സ്...