ന്യൂഡൽഹി: ആഴ്ചകൾക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ എത്തി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,96,427 പേർക്കാണ്. 3,26,850 പേർ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3511 പേർ രോഗബാധയെ തുടർന്ന് മരിച്ചു.
ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 2,40,54,861 പേർ രോഗമുക്തി നേടുകയുണ്ടായി. രോഗബാധ മൂലം മരിച്ചത് 3,07,231 പേരാണ്. നിലവിൽ 25,86,782 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,85,38,999 പേർ വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.





























