ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേല്‍ ആട്ടിന്‍ തോലിട്ട വര്‍ഗീയ കോമരം : വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേല്‍ ആട്ടിന്‍ തോലിട്ട വര്‍ഗീയ കോമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഡ്മിസ്ട്രേറ്റര്‍ കാണിക്കുന്നത് തോന്ന്യവാസമാണ്. ദ്വീപില്‍ നിന്ന് അഡ്മിസ്ട്രേറ്ററെ ഓടിക്കണം. ലക്ഷദ്വീപുകാരുടെ തനിമയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്ററുടെ സം​ഘ്പ​രി​വാ​ര്‍ അജണ്ടകള്‍ക്കെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് രാഷ്​ട്രീയ കേരളം ഒത്തുചേരുന്നത്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്​, മുസ്​ലിംലീഗ്​ കക്ഷികളും ചലച്ചിത്ര, സാംസ്കാരിക പ്രവര്‍ത്തകരും ലക്ഷദ്വീപിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്​തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, ശശി തരൂര്‍, അടക്കമുള്ളവര്‍ രൂക്ഷ പ്രതികരണമാണ് നടത്തിയത്.

ലക്ഷദ്വീപില്‍ നിന്ന്​ വരുന്നത്​ ഗൗരവകരമായ വാര്‍ത്തകളാണെന്നായിരുന്നു​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്​. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്​കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത്​ അംഗീകരിക്കാനാവി​ല്ല. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ്​ നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന ആ ജനതയെ ചേര്‍ത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന്​ ശശി തരൂര്‍ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും  ശശി തരൂര്‍ പറഞ്ഞു.

അതേസമയം ലക്ഷദ്വീപ്​ നിവാസികള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയും ഇല്ലാകഥകള്‍ ​പ്രചരിപ്പിച്ചും വിഷയത്തെ നേരിടുന്ന സമീപനമാണ്​ ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചത്​. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ  ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്ര​ന്റെ  പ്രതികരണം. ലക്ഷദീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങള്‍ നടക്കുകയാണെന്നായിരുന്നു ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്​ദുല്ലക്കുട്ടി പറഞ്ഞത്​.

സംഘ്​പരിവാര്‍ കേന്ദ്രങ്ങള്‍ ദ്വീപ്​ നിവാസികളെ രാജ്യദ്രോഹികളാക്കിയും ലഹരി മരുന്ന്​ കേന്ദ്രങ്ങളായും ചിത്രീകരിച്ചുള്ള വ്യാജ പ്രചാരണങ്ങളും നടത്തുന്നുണ്ട്​. ദ്വീപിലെ ബീഫ്​ നിരോധന വിഷയത്തിലടക്കം കൃത്യമായ ഉത്തരം നല്‍കാന്‍ ബി.ജെ.പിക്കായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...