അടുത്ത മാസം മുതൽ പൂനൈയിൽ നിന്ന് ദുബായിലേക്ക് പ്രതിദിന വിമാന സർവീസ്

For full experience, Download our mobile application:
Get it on Google Play

പൂനൈ: ദുബായിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കാനൊരുങ്ങി പൂനൈ അന്താരാഷ്ട്ര വിമാനത്താവളം. 2024 ഒക്ടോബർ 27 മുതലാണ് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ മൂന്ന് തവണ ബാങ്കോക്കിലേക്കും സർവീസ് ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പുനൈയിലെ ജനങ്ങളും പശ്ചിമ മഹാരാഷ്ട്രയിലെ ജനങ്ങളും അവരുടെ അന്താരാഷ്‌ട്ര യാത്രക്കായി മെച്ചപ്പെട്ട ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു. ഇത് പൂനൈയുടെയും പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ ചുറ്റുമുള്ള പ്രദേശങ്ങളുടേയും അന്തർദേശീയ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ദുബായിയുടെ ആഗോള ഹബ്ബ് എന്ന പദവി കണക്കിലെടുത്ത് ദിവസേനയുള്ള പുനൈ-ദുബായി വിമാനം ധാരാളം യാത്രക്കാരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ബിസിനസ് യാത്രക്കാരെയും വിനോദസഞ്ചാരികളെയും. ഇത് മുംബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഒരു വ്യവസായ അനലിസ്റ്റ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണി ; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടും

0
പാലക്കാട് : ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില...

എടിഎമ്മിൽ ഇനി പണം മാത്രമല്ല ; റുപേയ് കാർഡും യുപിഐ ക്യുആർ കോഡും ബാങ്ക്...

0
എടിഎം എന്ന് കേൾക്കുമ്പോൾ പണം പിൻവലിക്കുന്ന യന്ത്രമെന്ന ചിത്രമാണ് സാധാരണ മനസിലെത്തുക....

കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ; കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന്...

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...