ചെങ്ങന്നൂര്‍ : ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി സംപൂര്‍ണ്ണ അംഗത്വ ക്യാംപയിനിന്‍റെ ചെങ്ങന്നൂര്‍ ബ്ളോക്ക്തല ഉദ്ഘാടനം പുലിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വത്സല മോഹന്‍ നിര്‍വ്വഹിച്ചു. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ജി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘത്തില്‍ കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുജ രാജീവ് അനുമോദിച്ചു. സംഘം പ്രസിഡന്‍റ് അഡ്വ.ഡി.നാഗേഷ് കുമാര്‍, ക്ഷീരവികസന വകുപ്പ് ഡയറി ഫാം ഇന്‍സ്ട്രന്‍റര്‍മാരായ റ്റി.റജിമോള്‍, ഹാഷിറ, സംഘം സെക്രട്ടറി വി.ബിന്ദു, സനില്‍ പി ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്ഷീരകര്‍ഷക ക്ഷേമനിധി സംപൂര്‍ണ്ണ അംഗത്വ ക്യാമ്പയിന്‍
RECENT NEWS
Advertisment