സ്വര്‍ണാഭരണ നിര്‍മാണകടയില്‍ കവര്‍ച്ച തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം : സ്വര്‍ണ നിര്‍മാണകടയില്‍ നിന്നും വെള്ളിയും സ്വര്‍ണവും കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് നാമക്കല്‍ ബോയര്‍ സ്ട്രീറ്റില്‍ സെല്ലമുത്തുവിന്‍റെ മകന്‍ മുരുകേശന്‍ (46), കോയമ്പത്തൂര്‍ പൊത്തന്നൂരില്‍ മുഹമ്മദിന്‍റെ മകന്‍ അലി എന്ന സൈദലി (59), കോയമ്പത്തൂര്‍ നല്ലൂര്‍ പുത്തു കോളനിയില്‍ സുബ്രഹ്‌മണ്യന്‍റെ മകന്‍ രാജന്‍ എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.

10 മാസം മുന്‍പ് ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഉപ്പള എസ്.എസ് ഗോള്‍ഡ് എന്ന കടയില്‍ നിന്ന് പൂട്ട് പൊളിച്ച്‌ ഉരുക്കാനായിവെച്ച 2 കിലോ വെള്ളിയും 65 ഗ്രാം സ്വര്‍ണവും കവര്‍ന്ന കേസില്‍ ആണ് അറസ്റ്റ്. പ്രതികള്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരാണെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. ഇവര്‍ക്കെതിരെ ഹേമാംബിക നഗര്‍, അയ്യന്തോള്‍, കടുത്തുരുത്തി, മുക്കം, തിരുവമ്പാടി എന്നീ പോലീസ് സ്റ്റേഷനുകളിലും കര്‍ണാടകയില്‍ പുത്തൂര്‍ പോലീസ് സ്റ്റേഷനിലും തമിഴ്‌നാട്ടില്‍ മുത്തുപ്പേട്ട, തിരിച്ചംകോട പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച സ്‌ക്വാഡില്‍ മഞ്ചേശ്വരം എസ്.ഐ രാഘവന്‍, എസ്.ഐ സി.കെ ബാലകൃഷ്ണന്‍, എസ്.ഐ നാരായണന്‍ നായര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍, എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒമാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല.എസ്, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരങ്, രഞ്ജിഷ്, ജയേഷ് എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...