സനാതന ധര്‍മ്മമാണ് ഭാരത സംസ്‌കാരത്തിന്റെ കാതലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സനാതന ധര്‍മ്മമാണ് ഭാരത സംസ്‌കാരത്തിന്റെ കാതലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ അഖില ഭാരതീയ സന്ത് സമിതി സംഘടിപ്പിച്ച ദക്ഷിണ ഭാരതീയ സന്യാസി സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. പ്രാചീന ഭാരതത്തിന്റെ ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരികമായ സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും പല സംസ്ഥാനങ്ങളും സാക്ഷരതയില്‍ സമ്പൂര്‍ണത കൈവരിച്ചിട്ടില്ല. വിദ്യാഭ്യാസപരമായി പിന്നിലുള്ളവരെ മുന്നോട്ടു കൊണ്ടുവരുന്നതിന് സന്യാസി സമൂഹവും മുന്നിട്ടിറങ്ങണം. സന്യാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സന്ത് സമിതി ദേശീയ പ്രസിഡന്റ് സ്വാമി അവിചല്‍ ദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദണ്ഡിസ്വാമി ജിതേന്ദ്ര സരസ്വതി, വൈസ് പ്രസിഡന്റ് സ്വാമി കമല്‍നയന്‍ ദാസ്, സെക്രട്ടറി ശ്രീശക്തി സാന്ദ്രാനന്ദ മഹര്‍ഷി, ലോക ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, കൃഷ്ണാനന്ദ സരസ്വതി, സ്വാമി ആചാര്യ ധര്‍മദേവന്‍, രാജശേഖരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...