ബൈക്കിന്‌ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവാവ് താഴെവീണ് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ബൈകിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവാവിന് താഴെവീണ് ദാരുണാന്ത്യം. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് യാസര്‍ അറഫാത്ത് (22) ആണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക് മറിഞ്ഞ് സുഹൃത്തിന് പരിക്കേറ്റു. ദേശീയപാത ചെമ്പൂത്രയില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈകില്‍ പിന്നിലിരുന്ന് യാത്രചെയ്ത അറഫാത്ത് ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് പോകുന്നതിനിടെയാണ് ദാരുണസംഭവം. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് മുഹമ്മദ് ഫര്‍ഹാസുദീനെ പരിക്കുകളോടെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറഫാത്തിന്റെ മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്ക് ഗവർണറെ ഭയം ; ഭരണം നിയന്ത്രിക്കുന്നത് ആരെന്ന് വിഡി സതീശനോട് പിണറായി വിജയൻ

0
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരിൽ ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര...

തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന...

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...