Tuesday, May 7, 2024 9:13 pm

സൈ​ര​ന്ധ്രി വ​ന​ത്തി​ല്‍ കാ​ണാ​താ​യ ​വാ​ച്ച​ര്‍ രാ​ജ​നു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​യേ​ക്കും

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : സൈ​ല​ന്റ് വാ​ലി സൈ​ര​ന്ധ്രി വ​ന​ത്തി​ല്‍ കാ​ണാ​താ​യ വ​നം​വ​കു​പ്പി​ലെ താ​ല്‍​ക്കാ​ലി​ക വാ​ച്ച​ര്‍ മുക്കാ​ലി സ്വ​ദേ​ശി രാ​ജ​നു​വേ​ണ്ടി​യു​ള്ള (52) തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​യേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച്‌ ചൊ​വ്വാ​ഴ്ച അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. വ​ന​ത്തി​ല്‍ മി​ക്ക​യി​ട​ത്തും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും രാ​ജ​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഈ ​മാ​സം മൂ​ന്നാം തീയ​തി രാ​ത്രി​യാ​ണ് രാ​ജ​നെ കാ​ണാ​താ​യ​ത്. വ​ന​ത്തി​ല്‍ ഇ​നി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നത്. രാ​ജ​നെ ക​ണ്ടെ​ത്താ​നാ​യി എ​ഴു​പ​തോ​ളം ക്യാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ന​ത്ത മ​ഴകൂ​ടി​യാ​യ​തോ​ടെ തെ​ര​ച്ചി​ല്‍ അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

മേ​യ് മൂ​ന്നാം തീയ​തി രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സൈ​ര​ന്ധ്രി വ​നം വ​കു​പ്പ് ഷെ​ഡി​ന് സ​മീ​പ​ത്ത് നി​ന്നും വാ​ച്ച​ര്‍ രാജ​നെ കാ​ണാ​താ​യ​ത്. മൃ​ഗ​ങ്ങ​ള്‍ താ​മ​സി​ക്കാ​ന്‍ ഇ​ട​യു​ള​ള ഗു​ഹ​ക​ളി​ല്‍ വ​രെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. സൈ​ര​ന്ധ്രി​യി​ല്‍ ജോ​ലി​യി​ലാ​യി​രു​ന്ന രാ​ജ​ന്‍ മൂ​ന്നാം​ തീയ​തി രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്ത് ഉ​റ​ങ്ങാ​ന്‍​പോ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ നോ​ക്കി​യ​പ്പോ​ള്‍ രാ​ജ​നെ ക​ണ്ടി​ല്ല. പു​റ​ത്ത് ചെ​രി​പ്പും ടോ​ര്‍​ച്ചും കു​റ​ച്ചു​മാ​റി ഉ​ടു​ത്തി​രു​ന്ന മു​ണ്ടും ക​ണ്ടെ​ത്തി. ഏ​തെ​ങ്കി​ലും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് രാ​ജ​ന്‍ ഇ​ര​യാ​യി​ട്ടു​ണ്ടാ​കു​മോ എ​ന്ന സം​ശ​യ​മു​ണ​ര്‍​ന്നി​രു​ന്നു​വെ​ങ്കി​ലും മൃ​ഗ​ങ്ങ​ള്‍ ആ​ക്ര​മി​ച്ചി​രു​ന്നെ​ങ്കി​ല്‍ സം​ഭ​വ​സ്ഥ​ല​ത്ത് ചോ​ര​പ്പാ​ടു​ക​ളോ മ​റ്റു​ള്ള അ​ട​യാ​ള​ങ്ങ​ളോ അ​വ​ശേ​ഷി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് വ​ന​പാ​ല​ക​ര്‍ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ 500 മീ​റ്റ​ര്‍​മു​ത​ല്‍ ഒരു​ കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മാ​ത്ര​മെ ഇ​ര​യെ കൊ​ണ്ടു​പോ​കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ഈ ​ചു​റ്റ​ള​വി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​വ​ശേ​ഷി​പ്പു​ക​ളൊ​ന്നും ഈ ​ദൂ​ര​പ​രി​ധി​ക്കു​ള്ളി​ല്‍ കാ​ണാ​ത്ത​തി​നാ​ലാ​ണ് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് വ​ന​പാ​ല​ക​ര്‍ പ​റ​ഞ്ഞ​ത്. വ​യ​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ ട്രാ​ക്കേ​ഴ്സ്, പോ​ലീ​സ്, ത​ണ്ട​ര്‍​ബോ​ള്‍​ട്ട്, വ​നം​വ​കു​പ്പ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ര്‍ ഇ​ക്ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ത്തി​ലേ​റെ​യാ​യി വ​ന​ത്തി​ന​ക​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​രെ തെ​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ച്ചി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരാജയം മണത്ത നിരാശയിൽ സി.പി.എം അക്രമം അഴിച്ചുവിടുന്നു : പുതുശ്ശേരി

0
ഇരവിപേരൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച സർക്കാർ വിരുദ്ധ വികാരത്തിന്റെ ആഴം മനസ്സിലാക്കിയ...

റഷ്യന്‍ മനുഷ്യക്കടത്ത് : രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : റഷ്യന്‍ മനുഷ്യക്കടത്തില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍....

വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി

0
ഇടുക്കി: വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ

0
തൃശൂർ : സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക...