സംസ്കൃത സർവ്വകലാശാലയിൽ ദളിത് ബന്ധു ആർക്കൈവ് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ദളിത് ബന്ധു എൻ. കെ. ജോസിന്റെ പേരിൽ ആർക്കൈവ് ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു. സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും ആർക്കൈവ് ഒരുങ്ങുക. ദളിത് ബന്ധു എൻ. കെ. ജോസിന്റെ കയ്യെഴുത്തുപ്രതികൾ, കത്തുകൾ, അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ അപൂർവ്വങ്ങളായ പുസ്തകങ്ങൾ എന്നിവയാണ് ശേഖരിച്ച് സംരക്ഷിക്കുക. കൂടാതെ ദളിത് ബന്ധു എൻ.കെ. ജോസിന്റെ പേരിൽ എല്ലാ വർഷവും എറുഡൈറ്റ് വാർഷിക പ്രഭാഷണം സംഘടിപ്പിക്കും. പൊതുജനങ്ങൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന വിധം ആർക്കൈവ് പ്രവർത്തിക്കുമെന്നും പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.

ദളിത് ബന്ധു എൻ.കെ. ജോസ് ആർക്കൈവിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 11ന് രാവിലെ 11ന് വൈക്കത്തുളള അദ്ദേഹത്തിന്റെ ഭവനത്തിൽ നടക്കും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, സോഷ്യൽ സയൻസ് വിഭാഗം ഡീൻ പ്രൊഫ. സനൽ മോഹൻ, ചരിത്രകാരൻ ഡോ. പി. കെ. മൈക്കിൾ തരകൻ, ചരിത്ര വിഭാഗം മേധാവി പ്രൊഫ. കെ. എം. ഷീബ, പ്രൊഫ. എൻ. ജെ. ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന്...

0
പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ...