കേരള കോൺഗ്രസ് ( എം) സഹകാരി സംഗമം നാളെ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ നിന്നും വിവിധ സഹകരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് ( എം) പ്രതിനിധികളുടെ സംഗമവും സഹകരണ ഭേദഗതി ബിൽ ചർച്ചയും നാളെ നടക്കുമെന്ന് ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു. ശനിയാഴ്ച 2.30 പി എം മുതൽ 5. 30 പി എം വരെ രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിലാണ് സഹകാരി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാപ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, തോമസ് ചാഴികാടൻ എം പി,ജോബ് മൈക്കിൾ എംഎൽഎ , സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ,സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നിർദ്ദിഷ്ട സഹകരണ ഭേദഗതി ബില്ലും സഹകരണ രംഗത്തെ മാറ്റങ്ങളും എന്ന വിഷയത്തിൽ റിട്ട. ജോയിന്റ് രജിസ്ട്രാർ ടോണി ജോസഫ് , കേരള കോൺഗ്രസ്സും സഹകാരികളും എന്ന വിഷയത്തിൽ പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ ക്ലാസ്സുകൾ നയിക്കും. സഹകരണ രംഗത്തെ ആനുകാലിക വിഷയങ്ങൾ കേരള ബാങ്ക് ഡയറക്ടർ ബോർഡഗം കെ ജെ ഫിലിപ്പ് കുഴി കുളം, പാർട്ടി ജനറൽ സെക്രട്ടറി ജോസ് ടോം എന്നിവർ അവതരിപ്പിക്കും.

ജോർജ് കുട്ടി ആഗസ്തി, സണ്ണി തെക്കേടം,ബേബി ഉഴുത്തുവാൽ, സണ്ണി പാറപ്പറമ്പിൽ , പി എം മാത്യു, സക്കറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, ബൈജു ജോൺ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും . ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറോളം കേരള കോൺഗ്രസ്സ് (എം) പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സഹകാരി സംഗമത്തോടനുബഡിച്ച് നടക്കുന്ന ചർച്ചയിൽ ഉരു ത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ഗവൺമെൻറിനു മുമ്പിൽ സമർപ്പിക്കും.

സമീപകാലത്ത് സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെയും സഹകരണ ഭേദഗതിയിലൂടെ വരുന്ന മാറ്റങ്ങളെയും സംബ ഡിച്ച് ബോർഡംങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും കൂടുതൽ മികച്ച രീതിയിൽ സഹകരണ സ്ഥാപനങ്ങളെ നയിക്കുന്നതിന് ബോർഡംഗങ്ങളെ സജ്ജരാക്കുന്നതിനും വേണ്ടിയാണ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സഹകാരി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി...

0
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി...