ബീഹാറിൽ ദലിത് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാട്‍ന: ബീഹാർ പുൽവാരി ഷെരിഫ് കൂട്ടബലാത്സംഗക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. ബീഹാർ പുൽവാരിയിൽ രണ്ട് ദലിത് പെൺകുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇതിലൊരാൾ മരിക്കുകയും ചെയ്തു. അതേസമയം, അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിന് എഎസ്ഐ നരേഷ് പ്രസാദ് സിങ്ങിനെ സസ്പെൻഡ് ചെയ്തു. പുൽവാരി ഷെരിഫിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് നടുക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടികളെ തെരഞ്ഞിറങ്ങിയിരുന്നു.

കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ചൊവ്വാഴ്ച ഇരകളില്‍ ഒരാളുടെ മൃതദേഹം ഒരു കുഴിയില്‍ നിന്ന് പ്രദേശവാസികള്‍ കണ്ടെത്തി. സമീപത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടന്‍ ഇവരെ ആശുപത്രയില്‍ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 കാരി പാട്‌നയിലെ എയിംസില്‍ ചികിത്സയിൽ കഴിയുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....