യുപിയിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം, നിർബന്ധിച്ച് ചെരിപ്പ് നക്കിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് ; മധ്യപ്രദേശിൽ ബിജെപി പ്രവർത്തകൻ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ ദളിത് യുവാവിനോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന വീഡിയോ വൈറലാകുന്നു. ദളിത് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം, നിർബന്ധിച്ച് ചെരിപ്പ് നക്കികുന്ന വീഡിയോയാണ് പറത്തുവന്നിരിക്കുന്നത്. വൈദ്യുതി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈൻമാനാണ് ദളിത് യുവാവിനെ കൊണ്ട് കാലുനക്കിച്ചത്. സോനഭദ്ര ജില്ലയിലെ ഷഹ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൽദിഹ് ഗ്രാമത്തിൽ ജൂലൈ ആറിനാണ് സംഭവം.

ബലാദിഹ് ഗ്രാമത്തിലെ മാതൃസഹോദരന്റെ വീട്ടിൽ വന്നതായിരുന്നു യുവാവ്. കുറച്ചു നാളായി വീട്ടിൽ വൈദ്യുതി തകരാർ ഉണ്ടായിരുന്നു, യുവാവ് ഇത് പരിഹരിച്ചു നൽകി. ഇതിന് പിന്നാലെയാണ് ഒധാത ഗ്രാമത്തിലെ താമസക്കാരനായ ലൈൻമാൻ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കൂടാതെ പ്രതി തേജ്ബാലി സിംഗ് യുവാവിനെ കൊണ്ട് കാലുനക്കിക്കുകയും ചെയ്തു. പ്രതിയുടെ മർദനത്തിൽ യുവാവിൻ്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. വീഡിയോ വൈറലായതോടെ ലൈൻമാൻക്കെതിരെ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...