മൊബൈൽ ഫോണ്‍ തട്ടിപ്പറിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു. ചെന്നൈയില്‍ ലോക്കൽ ട്രെയിനിലാണ് സംഭവം. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 22കാരിയായ പ്രീതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷനിൽ ട്രെയിനിന്‍റെ ഡോറിനടുത്ത് നിന്ന് ഫോണിൽ സംസാരിക്കുമ്പോഴാണ് രണ്ട് പേര്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ യുവതി പ്ലാറ്റ്ഫോമിലേക്ക് വീണു. യുവതി വീഴുന്നത് കണ്ടിട്ടും മോഷ്ടാക്കള്‍ ഫോണുമായി സ്ഥലം വിട്ടു.

സൈബർ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ പ്രീതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പോലീസ് ട്രാക്ക് ചെയ്തു. ബസന്ത് നഗറിലെ ഒരു കടയിൽ ജോലി ചെയ്യുന്ന രാജു എന്ന ആളിലാണ് അന്വേഷണം ചെന്നെത്തിയത്. താന്‍ 2000 രൂപ നൽകി രണ്ടു പേരില്‍ നിന്ന് ഫോൺവാങ്ങിയതാണെന്ന് ചോദ്യംചെയ്യലിൽ രാജു വെളിപ്പെടുത്തി.തുടര്‍ന്ന് മണിമാരൻ, വിഘ്‌നേശ് എന്നിവരാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തി. പ്രീതിയിൽ നിന്ന് തങ്ങളാണ് ഫോൺ തട്ടിപ്പറിച്ചതെന്ന് ഇരുവരും സമ്മതിച്ചു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...