രൂപത്തിലും ഭാവത്തിലും കിടിലൻ മാറ്റവുമായി വന്ദേ ഭാരത് എത്തുന്നു ; പുതുതായി 25 സവിശേഷതകൾ ഉൾക്കൊള്ളിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ട്രെയിൻ ഗതാഗത രംഗത്തെ അതിവേഗം മാറ്റിമറിച്ച വന്ദേ ഭാരത എക്സ്പ്രസുകൾ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. നിലവിൽ, സർവീസ് നടത്തുന്ന വന്ദേ ഭാരതിനേക്കാൾ 25 ഓളം പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കോച്ചാണ് അടുത്തതായി എത്തുന്നത്. ഇത്തരത്തിലുള്ള പുതിയ റേക്കുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. യാത്രക്കാരുടെയും റെയിൽവേ സോണുകളിൽ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ടതും, സാങ്കേതികമായി മെച്ചപ്പെടുത്തിയതുമായ 25 ഫീച്ചറുകളാണ് അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

വന്ദേ ഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. കാവി-ഗ്രേ കളർ കോഡാണ് പുതിയ വന്ദേ ഭാരതിന് നൽകുക. സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായിക്കാനുള്ള സൗകര്യം, പതുപതുത്ത സീറ്റുകൾ, സീറ്റുകളോട് ചേർന്ന് കാലുകൾ കൂടുതൽ നിവർത്തി വെക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട മൊബൈൽ ചാർജിംഗ് പോയിന്റുകൾ, വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ ആഴം കൂടിയ വാഷ്ബേസിൻ, വീൽചെയറുകൾക്ക്
ഫിക്സിംഗ് പോയിന്റുകൾ, എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചിൽ നിന്ന് കപ്പാസിറ്റിവ് ടച്ചിലേക്ക് റീഡിംഗ് ലാമ്പിന്റെ മാറ്റം, മെച്ചപ്പെട്ട റോളർ ബ്ലൈൻഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഉൾക്കൊള്ളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...