ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ ; ഇലക്ട്രിക് പോസ്റ്റും മരങ്ങളും കടപുഴകി വീണു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലിയിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം. പാണാവള്ളി ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണ് നാശനഷ്ടമുണ്ടായി. വാഴത്തറ വെളിയിലെ അങ്കണവാടി കെട്ടിടത്തിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണെങ്കിലും ചുറ്റുമതിൽ ഉണ്ടായിരുന്നതിനാൽ വൻ അപകടം ഒഴിവായി. കുട്ടികൾ ഉണ്ടായിരുന്നെങ്കിലും സമയോചിതമായ ഇടപെടൽ മൂലം ഇലക്ട്രിക് ലൈൻ ഓഫാക്കിയതിനാൽ ആർക്കും അപകടം ഒന്നും സംഭവിച്ചില്ല. ചേർത്തല – അരൂക്കുറ്റി റോഡിൽ പെരുമ്പളം കവലയ്ക്ക് സമീപമുള്ള സലാമിന്റെ പുരയിടത്തിലെ നെല്ലിമരം റോഡിലേക്ക് മറിഞ്ഞ് വീണു. ബൈക്ക് യാത്രക്കാരൻ അതിനടിയിൽ പെട്ടുവെങ്കിലും ആ സമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ പിന്നാലെ ഇല്ലാതിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശവാസികൾ ഓടിക്കൂടി മരം മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കി. ഇതേ പ്രദേശത്ത് തന്നെ ഒരു ഫർണിച്ചർ കടയുടെയും പവർ ടൂൾസ് കടയുടെയും മുകളിലേക്ക് മരംചുവട് മറിഞ്ഞ് ഒടിഞ്ഞ് വീണ് വാട്ടർ ടാങ്കും പൈപ്പുകളും നശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....