ദമാം ജയിലില്‍ നിന്നും മോചിതരായ മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക്

For full experience, Download our mobile application:
Get it on Google Play

സൗദി അറേബ്യ : ദമാം ജയിലില്‍ നിന്നും മോചിതരായ എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മോചിതരായത്. വ്യത്യസ്ത കേസുകളില്‍ ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ജയിലില്‍ കഴിഞ്ഞിരുന്നവരാണ് ഇവര്‍. അഞ്ച് പേര്‍ മലയാളികളാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും മോചിതരാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിവരാണ് ഇവരില്‍ അധികവും.

ജയില്‍ മോചിതരായവര്‍ക്ക് പുതിയ വസ്ത്രങ്ങളും പാദരക്ഷകളും നല്‍കുന്നതിന് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. സൗദിയില്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇവരെ നാട്ടിലേക്ക് അയക്കുന്നതിനായുള്ള സഹായം ചെയ്തത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമാകാതെ കഴിയുന്നവരുടെ കണക്കുകള്‍ ശേഖരിക്കാനും മോചനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാനും എംബസിയും നോര്‍ക്കയും ശ്രദ്ധ ചെലുത്തണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...

ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയെന്ന് റിപ്പോർട്ട് ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
കൊൽക്കത്ത: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്ന് ആരോപിച്ച് ഇന്ത്യ അടിയന്തര നയതന്ത്ര...

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...